ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ സമീപനമാണെന്ന് ഇ.പി ജയരാജന്‍

174

കണ്ണൂര്‍ : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ സമീപനമാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. രാഷ്ട്രീയ പാര്‍ട്ടികളെ പോലെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെളിവുകളും ലഭിച്ചതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ഇരയ്ക്കുമൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS