കോഴിക്കോട് : ശബരിമലയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി ഇപി ജയരാജന്. അഫ്ഗാനിലെ താലിബാന് ഭീകരപ്രവര്‍ത്തനങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.