കണ്ണൂര്‍ : കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പമാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതിന്റെ പ്രതിഫലനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 72 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കാവുമ്പായി സമരക്കുന്നില്‍ ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി എം.വേലായുധന്‍ പതാക ഉയര്‍ത്തി. കൂട്ടുമുഖം പാലം കേന്ദ്രീകരിച്ച് പ്രകടനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും നടത്തി.