ഇപി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു

191

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമന കാര്യത്തില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി ആവശ്യപ്പെടുന്നതിന് മുമ്ബേ രാജിക്ക് തയ്യാറാണെന്നും പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കാനില്ലെന്നും ജയരാജന്‍ കോടിയേരിയെ അറിയച്ചുവെന്നാണ് സൂചന.

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണനുമായി ഇന്നലെയാണ് ഇ.പി ജയരാജന്‍ ചര്‍ച്ചനടത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് എ.കെ.ജി സെന്ററിലെത്തി ജയരാജന്‍ കോടിയേരിയെ കണ്ടത്. ഒരുമണിക്കൂറോളം നേരം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജയരാജന് യാതൊന്നും പ്രതികരിക്കാതെ മടങ്ങുകായിരുന്നു. പിന്നീട് വൈകുന്നേരവും ജയരാജന്‍ എകെജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ച മണിക്കൂറുകള്‍ നീണ്ട കൂടിയാലോചനകളാണ് എ.കെ.ജി. സെന്ററില്‍ നടന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശന തിരുത്തല്‍ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കടുത്ത അതൃപ്തിയുണ്ടെങ്കിലും വിഷയത്തില്‍ കേന്ദ്രനേതൃത്വം നേരിട്ട് ഇടപെടില്ല. ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന അഭിപ്രായത്തിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം തെറ്റുതിരുത്തല്‍നടപടി മതിയെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും കൂട്ടരും.

NO COMMENTS

LEAVE A REPLY