ബന്ധുനിയമന വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

177

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.ബന്ധു നിയമനത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനും വ്യവസായ വകുപ്പ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോളാണ് കോടതി വിജിലന്‍സ് ഡയറക്ടറോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു. ജയരാജനെതിരെ അന്വേഷണം നടത്താമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും.

NO COMMENTS

LEAVE A REPLY