കൊച്ചി: കൊച്ചിമെട്രോയുടെ നിര്‍മാണ കരാറുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍. മെട്രോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് പിന്നില്‍ കരാറുകാര്‍. എല്‍ആന്‍ടി അടക്കമുള്ള കരാറുകാര്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയില്ല. കരാര്‍ നേടാന്‍ തുക കുറച്ച് കോട്ട് ചെയ്യുന്ന രീതി രാജ്യത്തെങ്ങും നിലനില്‍ക്കുന്നുവെന്നും ശ്രീധരന്‍. കൊച്ചിയില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കൊച്ചി സെന്ററിന്റെ പരിപാടിയിലാണ് ഇ. ശ്രീധരന്റെ വിമര്‍ശനം. കൊച്ചി മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ കാരണം കരാറുകാരുടെ നിലപാടാണെന്നായിരുന്നു ഇ. ശ്രീധരന്റെ പ്രധാന വിമര്‍ശനം. കൊച്ചി മെട്രോ പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ എല്‍ആന്റ് ടി ഉള്‍പ്പടെയുള്ള കരാറുകാര്‍ കൃത്യ സമയത്ത് പണി പൂര്‍ത്തിയാക്കിയില്ല. ദില്ലി മെട്രോയുടെ നിര്‍മാണ കരാര്‍ മാത്രമാണ് കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനായത്. മുംബൈ മെട്രോയുടെ നിര്‍മാണത്തിലും കരാറുകാര്‍ വീഴ്ച വരുത്തി. രാജ്യത്തെ പല കരാറുകാര്‍ക്കും അന്താരാഷ്ട്ര നിലപാരത്തിലേക്ക് എത്താനാവുന്നില്ല. കരാര്‍ ലഭിക്കുന്നതിന് കുറഞ്ഞ തുകയ്ക്ക് കോട്ട് ചെയ്യുന്ന പ്രവണത ശരിയല്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.