കൊച്ചി: മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരന് ലഭിച്ചത് നിറഞ്ഞ കൈയടി. സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍. എംഡി ഏലിയാസ് ജോര്‍ജ് ഇ ശ്രീധരന് സ്വാഗതം പറഞ്ഞതോടെ സദസ്സ് വന്‍ കരഘോഷമുയര്‍ത്തി. കൈയടി ശബ്ദം മുറുകിയതോടെ ഏലിയാസ് ജോര്‍ജ് തന്റെ പ്രസംഗം അല്‍പനേരത്തേക്ക് നിര്‍ത്തി.
തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ ശ്രീധരന്റെ പേര് പറഞ്ഞപ്പോഴും സദസ്സില്‍ നിന്ന് കൈയടികള്‍ ഉയര്‍ന്നു. നേരത്തെ, വേദിയിലിരിക്കുന്നവരുടെ പട്ടികയില്‍ ഇ ശ്രീധരന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ശ്രീധരനെ ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രീധരനും അനുഗമിച്ചിരുന്നു.