പ്രതിപക്ഷം പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി ലീഗും ജേക്കബ് വിഭാഗവും. ഭരണപരാജയം തുറന്ന് കാണിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. റേഷന്‍ പ്രതിസന്ധി അടക്കമുള്ള ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാനാകുന്നില്ലെന്ന് യുഡിഎഫ് സെക്രട്ടറി ജോണിനെല്ലൂര്‍ കുറ്റപ്പെടുത്തി. മുരളീധരന്റേത് ഒറ്റപ്പെട്ട ശബ്‍ദമല്ല. പ്രതിപക്ഷ നേതൃത്വത്തിനെതിരെ മുരളി ഉന്നയിച്ച വിമര്‍ശനങ്ങള്‍ യുഡിഎഫിലെ മറ്റ് കക്ഷികളും ഏറ്റെടുത്തു. കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കട്ടെ എന്ന് പറയുമ്ബോഴും കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ലീഗിനും കടുത്ത അതൃപ്തിയുണ്ട്. താനടക്കമുള്ള മുന്നണി നേതൃത്വം ജനകീയ പ്രശ്നങ്ങള്‍ തുറന്ന് കാണിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ജോണി നെല്ലൂര്‍ സമ്മതിക്കുന്നു. നേതൃത്വത്തിനെതിരെ കൂടുതല്‍ ശബ്‍ദമുയരുന്നതില്‍ തഴയപ്പെട്ടെന്ന പരാതിയുമായി കഴിയുന്ന എ ക്യാമ്ബിന് ഏറെ സന്തോഷം നല്‍കുന്നു. ഉമ്മന്‍ചാണ്ടിയെ കൂടി വിശ്വാസത്തിലെടുക്കണമെന്ന ആവശ്യമാണ് വിമര്‍ശനങ്ങളിലൂടെ ലീഗും ജേക്കബ് ഗ്രൂപ്പും ഉന്നയിക്കുന്നത്. സുധീരനെതിരായ നീക്കങ്ങളില്‍ ഏറെനാള്‍ ഒപ്പംനിന്ന രമേശ് ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതില്‍ സുധീരനൊപ്പം പോയി ചതിച്ചുവെന്ന വികാരം എ ഗ്രൂപ്പിനുണ്ട്. നേതൃത്വത്തിനെതിരെ മുന്നണിയില്‍ നിന്നും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് വഴി ഹൈക്കമാന്‍ഡിന്റെ അടിയന്തിര ഇടപെടല്‍ എ ഗ്രൂപ്പ് മുന്നില്‍ കാണുന്നു.