മലപ്പുറം : ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍. ഇത്തരക്കാര്‍ സമൂദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.