വിത്തുകൾ വിതരണം ചെയ്യാൻ ഇ-ടെണ്ടർ ക്ഷണിച്ചു.

165

സംസ്ഥാന ഔഷധസസ്യ ബോർഡ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ‘ഗൃഹചൈതന്യം’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 7500 കി.ഗ്രാം ആര്യവേപ്പിന്റെയും 750 കി.ഗ്രാം കറിവേപ്പിന്റെയും വിത്തുകൾ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ജൂൺ 21 നകം ഇ-ടെണ്ടർ നൽകണം. 22ന് ടെണ്ടർ തുറക്കും. ഇ-ടെണ്ടർ ഫോമിന്റെ വില 5600 + 18 ശതമാനം ജിഎസ്റ്റി. കൂടുതൽ വിവരങ്ങൾക്ക്: www. etenders.kerala.gov.in, www.smpbkerala.org.

NO COMMENTS