ഇ-ടിഎസ്ബി അക്കൗണ്ട് ഇന്ന് മുതല്‍

158

ഇ-ടിഎസ്ബി അക്കൗണ്ട് – ഡി.ഡി.ഒ മാര്‍ക്കുള്ള പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും

കാസര്‍കോട് : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഇ-ടിഎസ്ബി അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡി.ഡി.ഒ-മാര്‍ക്കുള്ള പരിശീലനം ഇന്ന്(23) മുതല്‍ ആരംഭിക്കും.

കാസര്‍കോട് സബ് ട്രഷറിയുടെ പരിധിയിലുള്ള ഡി.ഡി.ഒമാര്‍ക്ക് കാസര്‍കോട് ജി.യു.പി.സ്‌കൂള്‍ അനക്‌സ് ഹാളില്‍ ഇന്ന് രാവിലെ 10 മുതലും മഞ്ചേശ്വരം സബ് ട്രഷറിയുടെ പരിധിയിലുള്ള ഡി.ഡി.ഒ-മാര്‍ക്ക് മഞ്ചേശ്വരം ബി.ആര്‍.സി ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മുതലും മാലക്കല്ല് / വെള്ളരിക്കുണ്ട് സബ് ട്രഷറികളുടെ പരിധിയിലുള്ളവര്‍ക്ക് 24ന് മാലക്കല്ല് എ.യു.പി സ്‌കൂളില്‍ രാവിലെ 10 മുതലും ഉച്ചയ്ക്ക് രണ്ടുമുതല്‍ നീലേശ്വരം സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് നീലേശ്വരം മുനിസിപ്പല്‍ ഹാളിലും കാസര്‍കോട് ജില്ലാ ട്രഷറിയുടെ പരിധിയിലുള്ള ഡി.ഡി.ഒ-മാര്‍ക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ 25ന് രാവിലെ 10 മുതലും ഹൊസ്ദുര്‍ഗ്ഗ് സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉച്ചയ്ക്ക് 2 മുതലും ചട്ടഞ്ചാല്‍ സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് തെക്കില്‍ പറമ്പ ജി.യു.പി.സ്‌കൂളില്‍ 26ന് രാവിലെ 10 മുതലും കാസര്‍കോട് സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് കുമ്പള ഹോളി ഫാമിലി സ്‌കൂളില്‍ ഉച്ചയ്ക്ക് 2 മുതലുമാണ് പരിശീലനമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

NO COMMENTS