ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം: 25 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

193

ജക്കാര്‍ത്ത • ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയില്‍ ശക്തമായ ഭൂചലനം. 25 ഓളം പേര്‍ മരിച്ചുവെന്നും നൂറിലധികം പേര്‍ക്കു പരുക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രദേശിക സമയം പുലര്‍ച്ചെ അഞ്ചോടെ പിഡെ ജയ മേഖലയെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ ഉത്ഭവം കടലിനടിയിലാണ്. സുനാമി മുന്നറിയിപ്പുകളില്ല.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയില്‍ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്ബോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിനടയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. ജനം തെരുവുകളില്‍ കൂടിനില്‍ക്കുകയാണ്. മരിച്ചവരില്‍ നിരവധി പേര്‍ കുട്ടികളാണ് എന്നാണ് വിവരം.

NO COMMENTS

LEAVE A REPLY