ബാഗ്ദാദ് : ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചനത്തില്‍ 140 പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയാണ് പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. കുവൈത്ത്, യുഎഇ, ഇറാന്‍, തുടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 141 പേരുടെ മരണം സ്ഥിരീകരിച്ചതായും 850 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്റെ ദേശീയ ദുരന്ത നിരവാരണ സംംഘടനയുടെ വക്താവ് ബെഹ്നാം സയീദി പറഞ്ഞു. കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നുവീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ഷാര്‍ജയിലും ദുബൈയിലും ഇതിന്റെ പ്രകമ്ബനമുണ്ടായി.