ജപ്പാനില്‍ ഭൂചലനം

226

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം ഉണ്ടായി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അതേസമയം ഭൂചലനത്തില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയും ജപ്പാന്റെ വിവധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമായിരുന്നു അത്.

NO COMMENTS

LEAVE A REPLY