ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അംബാസ്സയിലാണ് പ്രഭവ കേന്ദ്രം. ധാക്കയില്‍ നിന്ന് 59 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും പ്രകന്പനം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശ് മേഖലയില്‍ വന്‍ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭൂമിയുടെ അന്തര്‍ഭാഗത്തുണ്ടായ വ്യതിയാനമാണ് ഇതിന് കാണമെന്ന് കണ്ടെത്തിയിരുന്നു.