ടെഹ്റാൻ: ഇറാനിലുണ്ടായ വൻ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ വൻ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും എന്നാൽ 4.7 തീവ്രത വരെ രേഖപ്പെടുത്തിയ ഒന്നിലേറെ തുടർ ചലനങ്ങൾ ഉണ്ടായെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.