ബെഗളൂരു: കെങ്കേരിയിലെ രാജരാജേശ്വരി നഗറില്‍ ചൊവ്വാഴ്ച രാവിലെ 7.35നും 7.37നും ഇടയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ഇതിന് പുറമേ അയല്‍രാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷില്‍ 180 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.