ഷിന്‍ജിയാങ്: ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇവിടുത്തെ ചില ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ 8 പേര്‍ മരിക്കുകയും പത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജനസാന്ദ്രത ഏറെയുള്ളതും പര്‍വ്വത പ്രദേശവുമായ ഇവിടെ മുന്‍പ് നിരവധി തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്. 2003ല്‍ ഉണ്ടായ ഭൂചനത്തില്‍ 268 പേരാണ് ഇവിടെ മരിച്ചത്. പ്രഭവ കേന്ദ്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം അനുഭവപ്പെട്ടെതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.