യാന്‍ഗോണ്‍: സെന്‍ട്രല്‍ മ്യാന്‍മറില്‍ ശക്തമായ ഭൂകമ്ബം. വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രതി രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജ്യോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു.
അതേസമയം നാശനഷ്ടങ്ങളോ ജീവഹാനിയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്യൂ നഗരതത്ില്‍ നിന്ന് 40 കിലോ മീറ്റര്‍(24 മൈല്‍) അകലെയാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. ഇതിന് ശേഷം 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങള്‍കൂടി അനുഭപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 2016ല്‍ മ്യാന്‍മറില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്ത ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതില്‍ 26 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.