സൗദി : സൗദിയില്‍ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ മദീനക്കടുത്ത് ഭൂചലനം. മദീന നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.59 നാണ് റിക്ടര്‍ സ്കെയില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മദീന മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് മുബാറക് അല്‍ജുഹ്നി അറിയിച്ചു.