ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നു 12.41നാണ് ഭൂകമ്ബം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 31നും ജമ്മു-കശ്മീര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്ബം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശായിരുന്നു ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രം.