കലിഫോര്‍ണിയയില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

299

വാഷിംഗ്ടണ്‍ : കലിഫോര്‍ണിയയിലെ ഡിയാബ്ലോയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കഴിഞ്ഞ ദിവസം ഈസ്റ്റ് ബേയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. അടുത്തടുത്ത സമയങ്ങളില്‍ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഈസ്റ്റ് ബേയില്‍ ഭൂമി കുലുങ്ങിയെന്ന് യുഎസ് ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ചലനമാകാം ഇന്നത്തെ ഭൂചലനമെന്ന് ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കി.

NO COMMENTS