പാപ്പ്വ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം ; മുപ്പതിലേറെപ്പേര്‍ മരിച്ചു

274

സിഡ്നി : പാപ്പ്വ ന്യൂഗിനിയിലെ മലനിരകളിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മുപ്പതിലേറെ പേര്‍ മരിച്ചു. വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ഭൂചലനത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര്‍ മരിച്ചതായി പാപ്പ്വ ന്യൂഗിനി ടുഡേ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. മെന്ദിയില്‍ 13ഉം കുതുബു, ബൊസേവ് എന്നീ മേഖലകളില്‍ 18ഉം പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കക്കേറ്റു. എന്‍ഗ പ്രവിശ്യയുടെ 90 കിലോമീറ്റര്‍ തെക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.

NO COMMENTS