ജക്കാര്‍ത്ത: ഇന്തോന്യേഷിയില് ഭൂചലനത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഭൂചലനത്തില്‍ മുന്നൂറോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഭൂനിരപ്പില്‍ നിന്ന് നാലു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം.