തിരുവനന്തപുരത്ത് നേരിയ ഭൂചലനം

262

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്‌ച വൈകുന്നേരം 7.50 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാൽ റിക്ടർ സ്കെയിലിൽ റീഡിങ് ലഭിച്ചിട്ടില്ലാത്തതിനാൽ സ്ഥിതീകരണം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അഞ്ച് മിനിറ്റ് ഇടവേളയില്‍ രണ്ട് തവണകളിലായി ഭൂമി കുലുങ്ങിയതായി തോന്നിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ സേന, റവന്യൂ, വില്ലേജ് അധികൃതര്‍ എന്നിവരെയും വിവരം അറിയിച്ചതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

NO COMMENTS