പത്തനംതിട്ടയില്‍ ഭൂചലനം up

182

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഭൂചലനം. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്ബാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്.
അതേസമയം, ഭൂചലനം സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

NO COMMENTS