ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രതയുള്ളള ഭൂചലനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഉണ്ടായത്. പത്തുകിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.