ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നിറവില്‍ ഇന്ന് ഈസ്റ്റര്‍

267

ഇന്ന് ഈസ്റ്റര്‍. കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാള്‍ ഉയര്‍ത്തെയേഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പാതിര കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നു.
കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാള്‍ ഉയര്‍ത്തെയേഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി പള്ളികളിലെല്ലാം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്ന ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ എം സൂസപാക്യം നേതൃത്വം നല്‍കി. പാളയം സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ ഫാദര്‍ എല്‍ദോ പോളിന്റെ നേതൃത്വത്തിലായിരുന്നു ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ത്ഥന. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ലത്തീന്‍ കത്തോലിക സഭ വാരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറന്പില്‍ മുഖ്യകാര്‍മികനായി. കരിങ്ങാച്ചിറ യാക്കോബായ സുറിയാനി പള്ളിയിലും ഉയര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. കോഴിക്കോട് ദേവമാത കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലും പാലാട്ടുതാഴം സെന്റ്‌മേരിസ് യാക്കോബായ സിറിയന്‍ കത്തീഡ്രലിലെ ഉയര്‍പ്പ് കുര്‍ബാനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപൊലീത്തയും മുഖ്യകാര്‍മിതത്വം വഹിച്ചു.

NO COMMENTS

LEAVE A REPLY