തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ ഇഡി സംഘവും ആദായ നികുതി വകുപ്പ് സംഘവും പരിശോധന നടത്തുമെന്നാണ് സൂചന.
കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ബിനീഷിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്. അബ്ദുൽ ലത്തീഫിന്റെ വീട്ടിലും സംഘം പരിശോധന നടത്തും.
ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കാര്‍പാലസ് എന്ന സ്ഥാപനത്തിലും പരിശോധനയുണ്ടാകുമെന്നാണ് വിവരം.