ചെന്നൈ : ബിജെപിയുമായി സഖ്യമോ അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനങ്ങള്‍ക്കുമുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ച് ബിജെപിയെ സഹായിക്കുന്നത് എഐഎഡിഎംകെയും ടിആര്എസുമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പാശ്ചാത്തലത്തില്ക്കൂടിയാണ് പളനിസ്വാമിയുടെ പ്രതികരണം വരുന്നത്.