തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് ; പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

240

ചെന്നൈ: തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സാമൂഹ്യ വിരുദ്ധ ശക്തികള്‍ സമരത്തില്‍ പങ്കെടുത്തുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും നിങ്ങളെ തല്ലിയാല്‍ നിങ്ങള്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കും. അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും മുന്‍കൂട്ടി തീരുമാനിച്ച്‌ പെരുമാറാന്‍ സാധിക്കില്ല എന്നായിരുന്നു പളനിസ്വാമിയുടെ ട്വീറ്റ്.
പ്രതിഷേധക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിതെറ്റിച്ചുവെന്നും ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ സമരത്തില്‍ കയറിക്കൂടി പോലീസിനെ ആക്രമിച്ചതിന്റെ ഫലമായാണ് വെടിവയ്പ്പ് ഉണ്ടായതെന്നും പളനിസ്വാമി ആരോപിച്ചു.

NO COMMENTS