മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം രണ്ടിന്

139

കാസര്‍കോട്: പത്താംതരം, പ്ലസ്ടു പരീക്ഷകളിലും കായിക മത്സരങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികവ് പുലര്‍ത്തിയവരെ സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിക്കും.ഉത്തരമേഖല വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ പരിപാടി സെപ്തംബര്‍ രണ്ടിന് കോഴിക്കോട് കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡിനായി 317 വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്്. വിദ്യാഭ്യാസ തലത്തില്‍ 12,53,000 രൂപയും കായിക തലത്തില്‍ 1,01,000 രൂപയും ആണ് വിതരണം ചെയ്യുന്നത്. ഈ പരിപാടിയോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനത്തിനിടെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെയും ആദരിക്കും.

അപകട മരണം സംഭവിച്ച മൂന്ന് മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്ക് 10 ലക്ഷംരൂപ വീതം ധനസഹായവും വിതരണം ചെയ്യും.

NO COMMENTS