ഐ.വി ശശി സംവിധാനം ചെയ്ത പ്രശസ്ത മലയാള ചലച്ചിത്രമായ ‘ഈറ്റ’ റിലീസാകുന്നത് 1978 നവംബർ 10 നാണ് . ഷീലയും സീമയുമൊരുപൊലെ കമൽഹാസനെ പ്രണയിക്കുന്ന ഒരു ത്രികോണ പ്രണയകഥയാണ് ഈറ്റ .കാട്ടിനകത്തെ കുളിർമയുള്ള സീനുകൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. ഈ ചലച്ചിത്രത്തിൽ നല്ല അഭിനയത്തിനു 1978ലെ ഫിലിം ഫെയർ പുരസ്കാരം കമൽഹാസനു ലഭിക്കുകയുണ്ടായി . എം.ജി. സോമൻ വില്ലനായ ഗോപാലനെ അവതരിപ്പിക്കുന്നു. കമലഹാസൻ,മധു,ഷീല,സീമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഈ ചലച്ചിത്രത്തിന്റെ തിരക്കഥ ആലപ്പി ഷെരീഫും രചനരാജാമണിയുമാണ്. സംഭാഷണം എ. ഷെരീഫ് ,സംഗീതം ജി. ദേവരാജൻ ഗാനരചന യൂസഫലി കേച്ചേരി, ഛായാഗ്രഹണം സി. രാമചന്ദ്രമേനോൻ തുടങ്ങിയവറാണ് ഈറ്റയുടെ അണിയറ പ്രവർത്തകർ
കെ.ജെ യേശുദാസ് ,പി.സുശീല ,പി.മാധുരി എന്നിവരാണ് ഈറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .