വ്യാജ മുട്ടകള്‍ കേരളത്തില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ് വിലയ്ക്ക് മുട്ട എന്ന് ബോര്‍ഡ് കാണുന്നതോടെ ആളുകള്‍ വാങ്ങും. എന്നാല്‍ ഇവയില്‍ പലയിടങ്ങളിലും വില്‍ക്കുന്നതു ചീഞ്ഞ മുട്ടകളാണെന്നുള്ള പരാതി ഉയര്‍ന്നു കഴിഞ്ഞു. തട്ടുകടകളാണ് ഇത്തരം മുട്ടകളുടെ ഉപഭോക്താക്കള്‍.നാടന്‍ മുട്ടയേക്കാളും കുറഞ്ഞ വിലയ്ക്കാണ് ഇവയുടെ വില്‍പന. തമിഴ്നാട്ടിലെ ഹാച്ചറികളില്‍നിന്നാണ് ഈ മുട്ടകള്‍ കേരളത്തില്‍ എത്തുന്നത്. പതിനായിരക്കണക്കിനു മുട്ടകളാണ് ഇവിടെ വിരിയിക്കാന്‍ വച്ചിരിക്കുന്നത്.എന്നാല്‍ മുട്ട വെച്ച് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞില്ലെങ്കില്‍ ഇവ കുറഞ്ഞു വിലയ്ക്കു വില്‍പ്പന നടത്തും. ഇങ്കുബേറ്ററിലെ സംവിധാനം വഴി വിരിയാത്ത മുട്ടകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്നു.