തിരുവനന്തപുരം• ചൈനീസ് മുട്ടയെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതം. മുട്ടകള്‍ കൃത്രിമല്ലെന്നു തൃശൂര്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സിന്‍റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.ചൈനയില്‍നിന്നും കൃത്രിമ മുട്ടകള്‍ എത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തിലും സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സ് പരാതിക്കാരില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. 12 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഒരു മുട്ടപോലും കത്രിമമല്ലെന്നും, യഥാര്‍ഥ മുട്ടയാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ലഭിച്ച സാമ്ബിളുകള്‍ പരിശോധിച്ചതിലും മുട്ടകള്‍ കൃത്രിമമല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എങ്കിലും, ജനങ്ങളുടെ ആശങ്കപരിഹരിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും.