ഇസ്മൈലിയ: ഈജിപ്തില്‍ ഐഎസ് ഭീകരാക്രമണം. സുരക്ഷാ സേനയ്ക്കു നേരെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
സുരക്ഷാ സേനയുടെ വാഹനവ്യൂഹം ഭീകരര്‍ ബോംബ് ആക്രമണത്തില്‍ തകര്‍ത്തശേഷം സേനാംഗങ്ങള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.