ദാകര്‍: ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയറായി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍താരം മുഹമ്മദ് സലയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സലയ്ക്ക് ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരം ലഭിക്കുന്നത്. ലിവര്‍പൂളിലെ സഹതാരം സാദിയോ മാനെ, ആഴ്സണലിന്റെ പിയര്‍ എമെറിക് ഔബമെയാംഗ് എന്നിവരെ പിന്തള്ളിയാണ് സല പുരസ്കാരം നേടിയത്. കഴിഞ്ഞ വര്‍ഷവും ഇവരെതന്നെയാണ് ഈജിപ്ഷ്യന്‍താരം മറികടന്നത്.സലയുടെ മികവില്‍ കഴിഞ്ഞ വര്‍ഷം ലിവര്‍പൂള്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിനെതിരേയുള്ള ഫൈനലില്‍ തോളിനു പരിക്കേറ്റതിനെത്തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ല. പരിക്ക് ഗുരുതരമായതിനാല്‍ ലോകകപ്പില്‍ സലയുടെ പങ്കാളിത്തം ആശങ്കയിലായിരുന്നു. എന്നാല്‍, പരിക്ക് ഭേദമായി താരം ലോകകപ്പില്‍ കളിച്ചു. ആദ്യ റൗണ്ടില്‍തന്നെ പുറത്തായ ഈജിപ്തിനുവേണ്ടി സല രണ്ടു ഗോള്‍ നേടുകയും ചെയ്തിരുന്നു.
Home NEWS NRI - PRAVASI ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയറായി ഈജിപ്ഷ്യന്‍താരം മുഹമ്മദ് സലയെ തെരഞ്ഞെടുത്തു.