കോഴിക്കോട്: വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇൗദുല്‍ ഫിത്ര്. നന്മയുടെയും സാഹോദര്യത്തിെന്റയും നിറവില്‍ വിശ്വാസികള്‍ ഇന്ന് പെരുന്നാളാഘോഷിക്കും. ഒരു മാസം നീണ്ട ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങള്‍ സമ്മാനിച്ച ആത്മീയ ഊര്‍ജവുമായി സുഗന്ധം പൂശി, പുത്തനുടുപ്പണിഞ്ഞ് പള്ളികളിലും ഇൗദ്ഗാഹുകളിലും തിങ്കളാഴ്ച വിശ്വാസികള്‍ ഒത്തുകൂടും. ഞായറാഴ്ച രാത്രി മുതല്‍ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ ഭക്തിസാന്ദ്രമായി. മഴ ശക്തമായതിനാല്‍ പലയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മൈതാനങ്ങളില്‍ പ്രേത്യക ഷെഡുകള്‍ തയാറാക്കി ചിലയിടങ്ങളില്‍ ഇൗദ്ഗാഹ് ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരത്തിനുശേഷം ബന്ധുവീടുകളിലും സുഹൃദ്ഭവനങ്ങളിലും സന്ദര്‍ശനം നടത്തി പരസ്പരബന്ധം ഉൗഷ്മളമാക്കും. പെരുന്നാളില്‍ ആരും പട്ടിണി കിടക്കരുതെന്ന ദൈവകല്പന പാലിക്കുന്നതിനായി ഫിത്ര് സകാത്തിെന്റ വിതരണം തിങ്കളാഴ്ച പുലര്‍ച്ചയോടെ പൂര്‍ത്തിയാക്കി.