വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ

111

കോഴിക്കോട് ∙ ത്യാഗപൂർണമായ വ്രതാനുഷ്ഠാനം കൊണ്ടു സ്ഫുടം ചെയ്ത മനസ്സുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.

രാപകൽ ഭേദമെന്യേ ആരാധന കർമങ്ങളിൽ മുഴുകിയും സക്കാത്ത് നൽകിയും സമ്പത്ത് ശുദ്ധീകരിച്ചും സ്രഷ്ടാവിനോടു കൂടുതൽ അടുത്തു൦ പാപമോചനത്തിനായി പ്രാർത്ഥിച്ചുമാണു വിശ്വാസികൾ
വ്രതമനുഷ്ഠിച്ചത്.

പള്ളികളിൽ അല്ലാഹു അക്ബർ അല്ലാഹു അക്ബർ… വലില്ലാഹിൽ ഹംദ്. (ദൈവം മഹാനാണ്… സർവ സ്തുതിയും അവനു മാത്രം). എന്ന
തക്ബീ൪ ധ്വനികൾ മുഴങ്ങി.

റമദാൻ വിടപറയുമ്പോൾ ഒരു മാസം നീണ്ടു നിന്ന പവിത്രമായ ദിനരാത്രങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നു . അവർണ്ണനീയമായ ആത്മീയ അനുഭൂതികൾക്ക് താല്ക്കാലിക വിരാമം. പകൽ സമയം നോമ്പും രാത്രി തറാവീഹു് നമസ്ക്കാരവുമായി കഴിഞ്ഞു കൂടിയ വിശ്വാസികൾ ഇനി പഴയ ജീവിതത്തിലേക്ക്.ദൈവത്തോടുള്ള അനുസരണ യുടെ തെളിവാർന്ന രൂപം കൂടിയാണ് ഈദുൽ ഫിത്ർ. പിറന്നു വീണ കുഞ്ഞു മുതൽ ജീവിച്ചിരിക്കുന്ന എല്ലാവരും ഫിത്ർ സക്കാത്ത് നൽകിയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.അതുകൊണ്ട് തന്നിഷ്ടങ്ങളിലേക്ക് തിരിച്ചു പോകരുതെന്നും . നാം നമ്മുടെ ദേഹേച്ഛകളുടെ അടിമകളായി മാറരുതെന്നും ജീവിതത്തിലൊ രിക്കലും കൃത്യനിഷ്ഠയോടുള്ള പ്രാർത്ഥനകളിൽ നിന്ന് അകന്നു പോകരുതെന്നും നമ്മുടെ നാവു കൊണ്ട് ദുഷിച്ച വർത്തമാനങ്ങൾ പറഞ്ഞു പോകരുതെന്നും ചെവി കൊണ്ട് അത്തരം കാര്യങ്ങൾ കേൾക്കരുതെന്നും വിശുദ്ധ റമദാൻ ഓർമ്മ പ്പെടുത്തുന്നു . വിശുദ്ധ റമദാനിലൂടെ സമാഹരിച്ചെടുത്ത ഊർജ്ജം, അടുത്ത റമദാൻ വരെയുള്ള പതിനൊന്നു മാസങ്ങളിൽ
ഉറച്ച വിശ്വാസത്തോടെയുള്ള
ജീവിതം നയിക്കാൻ വേണ്ടിയുള്ളതാകുന്നു.പെരുന്നാൾ സുദിനത്തിൽ വിശ്വാസികൾ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശത്തോടെയും വ്രതാനുഷ്ഠാനത്തിൽ വന്ന വീഴ്ചകൾ അതു പരിഹരിക്കാനും ഫിത്‌ർ സക്കാത്ത് പര്യാപ്തമാവു൦.

എല്ലാപേർക്കും നെറ്റ് മലയാളം ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ

NO COMMENTS