വിശാഖപട്ടണം: മകന് കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന് കാര്‍ പുറത്തു നിന്ന് അടച്ചതിനെ തുടര്‍ന്ന് എട്ട് വയസുകാരന് ദാരുണാന്ത്യം. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാര്‍ട്ടേര്‍സിലാണ് സംഭവം.ഒരു ലെഫ്റ്റനന്റ് കമ്മാന്ററുടെ വീട്ടില്‍ ജോലി ചെയ്ത ആളിന്റെ മകനാണ് മരിച്ചത്. കാര്‍ വൃത്തിയാക്കിയ ശേഷം മകന് അകത്തുള്ള കാര്യമറിയാതെ അച്ഛന് കാറടച്ചു. ശ്വാസംമുട്ടി മരണത്തോട് കുട്ടി മല്ലടിക്കുന്നത് ആരുടെയും ശ്രദ്ധയില്‍ പതിഞ്ഞില്ല.
കുട്ടിയെ കാണാതായി തിരച്ചില്‍ നടക്കുന്നതിനിടെ ലെഫ്റ്റനന്റ് കമ്മാന്ററാണ് കുട്ടി കാറിനകത്ത് മരിച്ച് കിടക്കുന്നത് കണ്ടത്. നേവി ക്വാര്ട്ടേര്സിനകത്ത് അന്വേഷണം നടത്താന്‍ അനുമതി തേടിയതായി പൊലീസ് പറഞ്ഞു.