കാസറഗോഡ് : മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്, സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന വയോജനങ്ങള്‍ക്കായി സേവനം നല്‍കുന്ന ട്രസ്റ്റ്, ചാരിറ്റബിള്‍ സൊസൈറ്റി, സന്നദ്ധ സംടനകള്‍ എന്നിവയ്ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം.
അപേക്ഷകള്‍ ജനുവരി 25 ന് വൈകീട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, കാസര്‍കോട് സിവില്‍സ്റ്റേഷന്‍, വിദ്യാനഗര്‍ പി ഒ, 671123 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോം www.swd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 255074.