മലപ്പുറം: മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി 10,000-ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. അതേസമയം കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. മഞ്ചേരിയിലും തുടക്കത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് യുഡിഎഫ് മുന്നിലെത്തി. പെരിന്തല്‍മണ്ണ, വേങ്ങര,വള്ളിക്കുന്ന്, മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കാണ് തുടക്കം മുതലേ ലീഡ്. മലപ്പുറം നിയോജകമണ്ഡലത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിതുടങ്ങിയത്. മലപ്പുറത്ത് ആദ്യമിനിറ്റുകളില്‍ തന്നെ കുഞ്ഞാലിക്കുട്ടി മികച്ച ലീഡ് സ്വന്തമാക്കി. അതേസമയം കൊണ്ടോട്ടിയിലും മഞ്ചേരിയിലും തുടക്കത്തില്‍ എല്‍ഡിഎഫാണ് ലീഡ് നേടിയത്. പന്ത്രണ്ടോടെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരും. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എഴ് നിയമസഭാമണ്ഡലങ്ങള്‍ക്കായി ഏഴ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്തു ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. തപാല്‍ ബാലറ്റുകളിലാണ് ആദ്യം എണ്ണുക. ഇതിനായി പ്രത്യേക ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മുറിയിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്കു പുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിക്കുന്ന നിരീക്ഷകരുമുണ്ടാകും. ഓരോ റൗണ്ട് എണ്ണിത്തീരുമ്ബോഴും ഫലം മൈക്കിലൂടെ പ്രഖ്യാപിക്കും. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പുയന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്രസേനയും കേരള പോലീസും ചേര്‍ന്നുള്ള സുരക്ഷാവലയമുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണുള്ളത്.