മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ 11 മണിയോടെ മലപ്പുറം കലക്ട്രേറ്റിൽ വരണാധികാരിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ആണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. യു ഡി എഫ് , എൽ ഡി എഫ് സ്ഥാനാര്‍ത്ഥികൾക്ക് പുറമെ 10 സ്വതന്ത്രരും പത്രിക സമർപ്പിച്ചിട്ടുണ്ട്. 27 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. യുഡിഎഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലാണ് പ്രചാരണം നടത്തുക. എൽ ഡി എഫ് സ്ഥാനാർഥി എം ബി ഫൈസലിന്റെ പ്രചാരണം മങ്കട മണ്ഡലത്തിൽ ആണ് തുടങ്ങുക. ബി ജെ പിയുടെ മണ്‌ഡലം കണ്‍വെന്‍ഷനുകൾക്കും ഇന്ന് തുടക്കമാകും.