ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്താനാണ് ലക്ഷ്യമിടുന്നത്. നിയമസഭാ-പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒരു മിച്ച് നടത്താനുള്ള നീക്കത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂല സമീപനമാണുള്ളത്. തിരഞ്ഞെടുപ്പിന്റെ പേരില്‍ രാജ്യത്തിന് വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഇത് ഒഴിവാക്കാമെന്നാണ് ബിജെപി വാദം. നിയമസഭാ, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെങ്കില്‍ ഭരണഘടനാ ദേദഗതി ആവശ്യമാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്ബ് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത്തരം പരിമിതികളില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ് ഗണ്ഡ്, മിസോറാം എന്നീ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കമാണ് നടക്കുന്നത്.