തിരുവനന്തപുരം: പി. കെ. കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കും. വെള്ളിയാഴ്ച വിജ്ഞാപനം ഇറങ്ങും. ഇൗ മാസം 22 വരെ നാമനിര്‍ദേശ പത്രികള്‍ നല്‍കാം. 25ന് സൂക്ഷ്മ പരിശോധന. 27 വരെ പത്രിക പിന്‍വലിക്കാം. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍.