ഗുജറാത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം

239

ഗാന്ധിനഗര്‍ : ഗുജറാത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന ഭൂരിപക്ഷം സീറ്റുകളിലും ബിജെപി വിജയിച്ചു. 126 സീറ്റില്‍ 109ഉം നേടിക്കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റം നിര്‍ണായകമാവുകയാണ്. മികച്ച വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ഫലം വന്‍ തിരിച്ചടിയായി. വാപി നഗരസഭയിലെ 44സീറ്റില്‍ ല്‍ 41ഉം ബിജെപി നേടി. കോണ്‍ഗ്രസ് മൂന്നു സീറ്റുകളും നേടി. സൂറത്തിലെ കനക്പൂര്‍, കന്‍സാദ് എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 27ഉം ബിജെപി സ്വന്തമാക്കി. ഇവിടെ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ ബിജെപി 23 ഇടത്തും കോണ്‍ഗ്രസ് 8 ഇടത്തും വിജയിച്ചു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും ജനങ്ങള്‍ തക്കതായ തിരിച്ചടി നല്‍കുമെന്നാണ് പ്രതിപക്ഷം കരുതിയിരുന്നത്.
വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതി ജനങ്ങള്‍ ആഗ്രഹിരക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മോദി പറഞ്ഞു. മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി നിര്‍ണായക വിജയം നേടിയിരുന്നു. 851 സീറ്റിലാണ് ബിജെപി വിജയിച്ചത്.

NO COMMENTS

LEAVE A REPLY