ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്തുന്നതിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി ഇന്ന് (മാർച്ച് 16) വൈകിട്ട് നാലു മണിക്ക് നിയമസഭാ സെക്രട്ടേറിയറ്റിലെ 5 ഇ കോൺഫറൻസ് ഹാളിൽ നടക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാർ മെഷീനുകൾ പരിചയപ്പെടുത്തും.