തിരുവനന്തപുരം: സ്ഥാനാർഥികളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി പരസ്യപ്പെടുത്തണമെന്ന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പ്രചാരമുള്ള മൂന്ന് ദിനപത്രങ്ങളിൽ പരസ്യം ചെയ്യുന്നതിന് പുറമേ മൂന്ന് ചാനലുകളിൽ ഏഴ് സെക്കൻഡ് ദൈര്യഘ്യമുള്ള പരസ്യം നൽകണമെന്നുമാണ് കമ്മീഷന്‍റെ കർശന നിർദ്ദേശം. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഇക്കാര്യത്തിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചു.
പല സ്ഥാനാർഥികളും പ്രചാരം കുറഞ്ഞ ദിനപത്രങ്ങളിൽ പരസ്യം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കർശന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് നേരത്തെ തന്നെ സ്ഥാനാർഥികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.