കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.. ഉദ്യോഗസ്ഥ നിയമനം, സ്ഥലം മാറ്റം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശം ചീഫ് സെക്രട്ടറിമാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍മാര്‍ക്കും അയയ്ച്ചു.
ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളില്‍ നിയമിക്കരുത്, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അച്ചടക്ക നടപടി നേരിട്ടവരെയും വിരമിക്കാന്‍ ആറുമാസത്തില്‍ താഴെ സമയമുള്ളവരെയും തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിക്കരുത് എന്നിവ അടങ്ങുന്നതാണ് നിര്‍ദേശം. ജൂണ്‍ ഒന്നിനാണ് കേരളത്തിലെ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.