ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണാ​യു​ധമാ​ക്ക​രു​തെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ

179

തി​രു​വ​ന​ന്ത​പു​രം: സാ​മു​ദാ​യി​ക ധ്രൂ​വീ​ക​ര​ണം മു​ന്നി​ല്‍​ക​ണ്ടു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ച​ട്ട​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണാ​യു​ധം ആ​ക്ക​രു​തെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി. ദൈ​വം, മ​ത​ങ്ങ​ള്‍, ജാ​തി എ​ന്നി​വ​യെ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ണര്‍ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യി ന​ട​ത്തു​ന്ന ച​ര്‍​ച്ച​യി​ല്‍ ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ടി​ക്കാ​റാം മീ​ണ വ്യക്തമാക്കി.

NO COMMENTS